01:23pm 11 November 2026
NEWS
സിബിഎസ്ഇ സഹോദയ കലോത്സവം വൈറ്റില ടോക് എച്ച് ചാമ്പ്യന്മാർ
06/10/2025  12:04 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിബിഎസ്ഇ സഹോദയ കലോത്സവം വൈറ്റില ടോക് എച്ച് ചാമ്പ്യന്മാർ

കൊച്ചി: മൂന്ന് ദിവസമായി കോലഞ്ചേരി കടയിരിപ്പ്  സെന്റ്  പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ  827  പോയിൻ്റുമായി വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. 730  പോയിൻ്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനവും 728 പോയിൻ്റുമായി ഗിരിനഗർ ഭവൻസ് വിദ്യാ മന്ദിർ  മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നിൽ ടോക് എച് പബ്ലിക് സ്കൂളും കാറ്റഗറി രണ്ടിൽ വടുതല ചിന്മയ വിദ്യാലയവും കാറ്റഗറി മൂന്നിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയവും കാറ്റഗറി നാലിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറും ചാമ്പ്യൻമാരായി . കലോത്സവത്തിന്റെ ആദ്യ ഘട്ട സ്റ്റേജ് ഇതര മത്സരങ്ങൾ വൈറ്റില ടോക് എച് പബ്ലിക് സ്കൂളിലും രണ്ടാം ഘട്ടം കോലഞ്ചേരി കടയിരിപ്പ് സെന്റ്  പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലുമായാണ് നടന്നത്.140 ഇനങ്ങളിലായി 3200മത്സരാർഥികളാണ് പങ്കെടുത്തത്.സമാപന സമ്മേളനം കൊച്ചി സഹോദയ പ്രസിഡൻ്റ് വിനു മോൻ കെ മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് രാഖി പ്രിൻസ്, ജോയിന്റ്  സെക്രട്ടറി  മനോജ് മോഹൻ ,കൺവീനർമാരായ ആർ കെ മോസസ്, ടെസ്സി ജോസ്  എന്നിവർ പങ്കെടുത്തു. സെക്രട്ടറി വി പ്രതിഭ സ്വാഗതവും ട്രഷറർ ഇ പാർവതി നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img